0496 - 2231344 arakkaltemple@gmail.com acebook

വഴിപാടുകൾ

പായസവിതരണം

എല്ലാ വിശേഷദിവസങ്ങളിലും കാലത്ത് ഏഴുമണിക്ക് കൂട്ടപ്രാർത്ഥനയും തുടർന്ന് പായസവിതരണവുമുണ്ടാവും. പായസം ഭക്തർ വഴിപാടായി ഏർപ്പെടുത്തുന്നതാണ്.

ചോറൂണ്

മാസസംക്രമം, പൂത്തരി, ധനുപത്ത്, പൂരം അഞ്ചാംപൂവ് (ആയില്യം നാൾ) എന്നീ വിശേഷദിവസങ്ങളിൽ കുഞ്ഞുങ്ങളുടെ ചോറൂണു കർമ്മം നടക്കുന്നു.

കലശം

പൂരം നാളുകൾ, മറ്റു വിശേഷദിവസങ്ങൾ എന്നിവ ഒഴികെയുളള ചൊവ്വ, വെളളി, ദിവസങ്ങളിലാണു ഗുളികൻ, കുട്ടിച്ചാത്തൻ, വിഷ്ണുമൂർത്തി എന്നീ ദേവതമാർക്ക് കലശം വഴിപാട് നടത്തുന്നത്. കർക്കടക മാസത്തിൽ കലശം വഴിപാട് നടത്താറില്ല.

  • നിറവിളക്ക് എന്ന ചുറ്റുവിളക്ക് ആണു നിത്യേനയുളള പ്രധാന വഴിപാട്
  • മഞ്ഞൾപ്പൊടി, വിളക്കിനുളള വെളിച്ചെണ്ണ, കർപ്പൂരം, ചന്ദനത്തിരി മുതലായവയും നിത്യവഴിപാട് ആയി സമർപ്പിക്കാം.
  • വിശേഷദിവസങ്ങളിൽ ശ്രീകോവിൽ തെളിയിക്കാൻ നെയ് വിളക്ക് സമർപ്പിക്കാവുന്നതാണ്.
  • മാസസംക്രമം, ധനുപത്ത് എന്നീ വിശേഷദിവസത്തിലെ പൂജാ കർമ്മങ്ങൾ വഴിപാടായി ചെയ്യാവുന്നതാണ്.
  • വിശേഷ ദിവസങ്ങളിലെ പായസദാനം ആണ് മറ്റൊരു വഴിപാട്.
  • വെളളാട്ടം, തെയ്യം (തിറ) എന്നിവ വഴിപാട് നടത്താറുണ്ട്.
  • മണ്ഡലകാലത്ത് വിതരണം ചെയ്യുന്ന ചുക്ക് കാപ്പി ഭക്തരുടെ വഴിപാട് ആണ്.
  • നാഗാരാധനക്കുളള എളള്, മുട്ട എന്നിവയും ആയുധം എടുത്ത് വെക്കൽ, വിളക്ക്, സ്വർണ്ണം വെളളി രൂപങ്ങൾ, കൊടി, ചുവന്ന പട്ട് എന്നിവ പൂരം നാളുകളിലെ പ്രധാന വഴിപാട് ആണ്.
  • പൂരക്കാലത്ത് ആയില്യം, മകം, പൂരം എന്നീ പ്രധാന ഉത്സവ ദിനങ്ങളിൽ തുലാഭാരം വഴിപാട് ചെയ്യാവുന്നതാണ്.
  • കൊടിയേറ്റ ദിനം നടക്കുന്ന പ്രസാദ ഊട്ട് ആണ് ഏറ്റവും ചിലവേറിയ വഴിപാട്. എന്നാൽ പ്രസാദ ഊട്ടിലേക്ക് ആവശ്യമായ സാധനങ്ങളായും പണമായും വഴിപാട് നിർവ്വഹിക്കാം.

Home/fests/offerings