0496 - 2231344 arakkaltemple@gmail.com acebook

വാദ്യസംഘം


ഊർജ്ജസ്വലരായ യുവാക്കൾ നയിക്കുന്ന വാദ്യകലാകാരന്മാരുടെ വലിയ നിര ക്ഷേത്രത്തിനു സ്വന്തമായുണ്ട്. പൂരക്കാലത്തും മറ്റു വിശേഷ ദിവസങ്ങളിലും മണ്ഡല കാലത്തും ക്ഷേത്രത്തിൽ വാദ്യമേളം കൈകാര്യം ചെയ്യുന്ന വാദ്യസംഘം സമീപ പ്രദേശങ്ങളിലുളള മറ്റു ക്ഷേത്രങ്ങളിലും വാദ്യമേളം അവതരിപ്പിക്കാറുണ്ട്.

പഞ്ചാരി, പാണ്ടി, ചെറു പഞ്ചാരി, ചെമ്പട എന്നീ മേളങ്ങൾ വിദഗ്ധമായി അവതരിപ്പിക്കുന്ന വാദ്യസംഘം ഒരു മുതൽകൂട്ട് തന്നെയാണ്. മേളത്തിനു ലയവിന്യാസം പകരാൻ സമീപകാലത്ത് കൊമ്പും കുഴലും അഭ്യസിച്ചവരുൾപ്പെടെ സജീവമായ നൂറ്റി അൻപതോളം പേർ വാദ്യസംഘത്തിലുണ്ട്. ശ്രീ.നാരായണൻ നായരാണു മടപ്പളളിക്കാരുടെ താളബോധത്തിനു അടിസ്ഥാനമായ ചെണ്ട അഭ്യസനത്തിനു ഹരിശ്രീ കുറിച്ചത്. വയലിൽ ചന്ദ്രൻ, ഉപ്പാലക്കൽ കുഞ്ഞാമൻ, ടി.പി.ബാലൻ എന്നിവർ അടുത്ത തലമുറകളെ നയിച്ചു. വയലിൽ കുമാരൻ, വയലിൽ ഗോവിന്ദൻ, വയലിൽ രാമോട്ടി, വയലിൽ ഭാസ്‌കരൻ എന്നിവർ ഇടന്തലയിലും വലന്തലയിലും വിസ്മയം തീർത്തവരാണ്. കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീ.ബാലൻ ഗുരുക്കളാണ് പുതിയ തലമുറയെ ചെണ്ടമേളം അഭ്യസിപ്പിച്ചത്. കൊമ്പ് അഭ്യസിപ്പിച്ചത് ശ്രീ കാഞ്ഞിലശ്ശേരി പദ്മനാഭനും കുഴൽ അഭ്യസിപ്പിച്ചത് ശ്രീ കാഞ്ഞിലശ്ശേരി അരവിന്ദനുമാണ്. വയലിൽ അജീഷ് ആണ് നിലവിൽ ക്ഷേത്രവാദ്യസംഘത്തെ നയിക്കുന്നത്. പൂരക്കാലത്തും പുനഃ പ്രതിഷ്ഠാദിനത്തിലും ക്ഷേത്രം അലങ്കരിക്കുന്നതും വാദ്യസംഘമാണ്.


Home/activities/vaadyam