മടപ്പളളി അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രം ഊരാളന്മാരായ പൊന്നൻ, വടക്കേടത്ത്, തെക്കെ പുരയിൽ, തുവ്വക്കാർ, ഉപ്പാലക്കൽ എന്നീ തറവാട്ടുകാരാണ് ആദ്യകാലത്ത് ക്ഷേത്രനടത്തിപ്പും ദൈനം ദിന കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. കാരണവർ ചുക്കാൻ പിടിക്കും. 1965 ൽ അന്നത്തെ ഊരായ്മക്കാരായ പൊന്നൻ ചാത്തൻ, വടക്കേടത്ത് ഗോവിന്ദൻ വെളിച്ചപ്പാട്, തെക്കെ പുരയിൽ ഗോവിന്ദൻ കാരണവർ, തുവ്വക്കാരൻ കുഞ്ഞാമൻ വെളിച്ചപ്പാട് എന്നിവർ ക്ഷേത്ര ഭരണം സമുദായത്തിനു വിട്ടു കൊടുത്തു. അന്നു മുതൽ വർഷംതോറും സമുദായത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയാണ് ക്ഷേത്രഭരണം നടത്തി വരുന്നത്. ആചാരസ്ഥാനികർ ഭരണസമിതിയിലെ സ്ഥിരാംഗങ്ങളാണ്.
എന്നിവരാണു നിലവിൽ ഭരണസമിതി ഭാരവാഹികൾ. തെരഞ്ഞെടുക്കപ്പെട്ടവരെ കൂടാതെ വടകരകാരിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ടവരും ഭരണസമിതി അംഗങ്ങളായുണ്ട്.
മത്സ്യ ബന്ധനമാണ് പരമ്പരാഗത തൊഴിൽ. അത്‌കൊണ്ടുതന്നെ മത്സ്യ ബന്ധനത്തിലേർപ്പെടുന്നവരുടെ വരുമാനത്തിൽ നിന്നുമുളള വിഹിതമാണു പ്രധാന വരുമാന മാർഗ്ഗം.
ഇതര തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ നിന്നും ലഭിക്കുന്ന സംഭാവനയും ക്ഷേത്രഭണ്ഡാരവുമാണു മറ്റു പ്രധാന വരുമാന മാർഗ്ഗങ്ങൾ.