വിദ്യാഭ്യാസ -സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് അറക്കൽ ക്ഷേത്രം വായനശാല-ഗ്രന്ഥാലയം സ്ഥാപിച്ചു പ്രവർത്തനം തുടങ്ങി. 2006 ഒക്‌ടോബർ രണ്ടാം തിയ്യതി ഇതിന്റെ ഉദ്ഘാടനം ക്ഷേത്രപരിപാലന സമിതി കെട്ടിടത്തിൽ വി.ശങ്കരൻ മാസ്റ്റർ നിർവ്വഹിച്ചു.
മറ്റു ഗ്രന്ഥാലയങ്ങളിൽ നിന്നും വ്യത്യസ്തമായി വിദ്യാർത്ഥികൾക്കാവശ്യമായ പഠനസഹായികളും എൻട്രൻസ്, പരീക്ഷകൾ, പി.എസ്.സി, യു.പി.എസ്.സി, റെയിൽവേ, ബേങ്ക്, എൽ.ഐ.സി എന്നീ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന തൊഴിലധിഷ്ടിത മത്സര പരീക്ഷകൾക്കുളള പഠന സഹായികളും തുടർ പഠനത്തിന് മാർഗ്ഗ നിർദ്ദേശം ലഭിക്കുന്ന വിവിധ കോഴ്‌സുകളെ പ്പറ്റിയുളള അറിവു ലഭിക്കുന്ന പുസ്തകങ്ങളും, പൊതുവിജ്ഞാനം, റഫറൻസ് പുസ്തകങ്ങൾ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗ്രന്ഥങ്ങൾ എന്നിവയും ലഭ്യമാണ്.
വായനശാല -ഗ്രന്ഥാലയത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ചിത്രരചന, കഥാരചന, ക്വിസ്, സുഡോകു എന്നിങ്ങനെ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.