വിവിധ ജാതി മതങ്ങളുടെ കൂട്ടായ്മയാണ് പൂരം. ഓരോ വിഭാഗവും അവരവരുടെ ചുമതലകൾ മുടക്കമില്ലാതെ നിർവ്വഹിക്കുന്നു.
- പീഠം ഒരുക്കുന്നതിന് ആശാരി
- പളളിവാളും കൈവിളക്കും ഒരുക്കുന്നത് കൊല്ലൻ
- ഓട്ടുമുരുടയും വിളക്കും തയ്യാറാക്കുന്നത് മൂശാരി
- എണ്ണ എത്തിക്കുന്നത് വാണിയൻ
- തഴപായും വട്ടിയും എത്തിക്കുന്നത് പറയരും പുലയരും.
- മാറ്റുതുണി വണ്ണാൻ (വെളുത്തേടൻ)
- കലശം തിയ്യൻ
- ശുദ്ധികർമ്മങ്ങൾ ബ്രാഹ്മണൻ
- വെറ്റില മുസ്ലിം