ഇവിടെയാണ് ദേവിമാരെ ആദ്യം കുടിയിരുത്തിയത്. അറക്കൽ ക്ഷേത്രത്തിനു നേർരേഖയിൽ ഉദ്ദേശം അൻപത് മീറ്റർ തെക്ക് മാറിയാണു പൊന്നൻ തറവാടും മണ്ഡപവും. ക്ഷേത്രഐതിഹ്യവുമായി ബന്ധപ്പെട്ട പാലെഴുന്നളളത്ത് പുറപ്പെടുന്നത് പൊന്നൻ തറവാട്ടിൽ നിന്നുമാണ്. കൊടിയേറ്റത്തിനു മുഖ്യ കർമികത്വം വഹിക്കുന്നത് അമ്മഭഗവതി വെളിച്ചപ്പാട് ആണ്. മുഖ്യ ആചാരസ്ഥാനികനായ അമ്മഭഗവതി വെളിച്ചപ്പാട് മടപ്പളളി പൊന്നൻ തറവാടിനെ പ്രതിനിധീകരിക്കുന്നു. ശ്രീ പൊന്നൻ കുമാരൻ വെളിച്ചപ്പാടൻ ആണ് നിലവിൽ അമ്മഭഗവതി വെളിച്ചപ്പാട്. 1943 ൽ ജനനം. 1969 ൽ ആചാരം കൊണ്ടു പേരു വിളിച്ചു.
മുൻഗാമികൾ
ക്ഷേത്രത്തിൽ നിന്നും ഉദ്ദേശം അമ്പത് മീറ്റർ തെക്ക് മാറി പൊന്നൻ തറവാടിനും പടിഞ്ഞാറ് വശം (റോഡിനു പടിഞ്ഞാറ്) ആണ് വടക്കേടത്ത് തറവാടും മണ്ഡപവും. ആചാരസ്ഥാനികനായ മകൾ ഭഗവതി വെളിച്ചപ്പാട് വടക്കേടത്ത് തറവാട്ടിന്റെ പ്രതിനിധിയാണ്. ക്ഷേത്രത്തിലെ അതിപ്രധാന ചടങ്ങായ ആയില്യം നാളിലെ നാഗരാധനക്ക് മുഖ്യകാർമ്മകത്വം വഹിക്കുന്നത് മകൾ ഭഗവതീ വെളിച്ചപ്പാട് ആണ്. ശ്രീ വടക്കേടത്ത് സുധീർ വെളിച്ചപ്പാട് ആണു നിലവിൽ മകൾ ഭഗവതി വെളിച്ചപ്പാട്. 1963 ൽ ജനനം. 2004 ൽ ആചാരം കൊണ്ടു പേരു വിളിച്ചു.
മുൻഗാമികൾ
ക്ഷേത്രത്തിൽ നിന്നും ഉദ്ദേശം അഞ്ഞൂറു മീറ്റർ തെക്ക് മാറിയാണ് തെക്കെ പുരയിൽ തറവാടും മണ്ഡപവും. ഭഗവതിയുടെ തിരുവാഭരണങ്ങൾ സൂക്ഷിക്കുന്നത ഇവിടെയാണ്. ആയില്യം നാളിൽ തിരുവാഭരണഘോഷയാത്ര തെക്കെപുരയിൽ തറവാട്ടിൽ നിന്നുമാണ് പുറപ്പെടുന്നത്. ക്ഷേത്രം കാരണവർ തെക്കെ പുരയിൽ തറവാട്ടിൽ നിന്നുമാണ്. ശ്രീ തെക്കെ പുരയിൽ രാജൻ കാരണവരാണ് നിലവിൽ ക്ഷേത്ര കാരണവർ 2000 ൽ ആചാരം കൊണ്ടു.
മുൻഗാമികൾ
അറക്കൽ ക്ഷേത്രത്തിൽ നിന്നും ഉദ്ദേശം നൂറുമീറ്റർ തെക്ക് മാറി റോഡിനു പടിഞ്ഞാറ് ഭാഗത്ത് ആണ് ഉപ്പാലക്കൽ തറവാട് സ്ഥാനവും മണ്ഡപവും. ദൈവത്താറിന്റെ സ്ഥാനികനായി ഉപ്പാലക്കൽ തറവാട്ടിൽ നിന്നും പ്രതിനിധി ഉണ്ടായിരുന്നു.
ക്ഷേത്രത്തിൽ നിന്നു ഉദ്ദേശം എഴുനൂറ് മീറ്റർ തെക്ക് മാറിയാണു മാളിയേക്കൽ തറവാടും മണ്ഡപവും.
ക്ഷേത്രത്തിൽ നിന്നും ഉദ്ദേശം എഴുനൂറ്റി അൻപത് മീറ്റർ തെക്ക് മാറിയാണ് തറവാട് സ്ഥാനവും മണ്ഡപവും.