0496 - 2231344 arakkaltemple@gmail.com acebook
ക്ഷേത്ര വാർത്തകൾ

ക്ഷേത്ര മാഹാത്മ്യം


ശക്തി ചൈതന്യം കൊണ്ടും ഉത്സവാഘോഷങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ് ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രം. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ ഒഞ്ചിയം പഞ്ചായത്തിൽ അറബിക്കടലിന്റെ തീരം ചേർന്നുമുള്ള കറുകച്ചാൽ മുക്കാൽ വട്ടം (ഇപ്പോൾ മടപ്പളളി) കടപ്പുറത്ത് അതിവിശാലമായ മണൽപരപ്പിൽ ഉദ്ദേശം അഞ്ഞൂറു വർഷം പഴക്കമുള്ള ഈ ക്ഷേത്രം നിലകൊള്ളുന്നു.

കോഴിക്കോട് - തലശ്ശേരി ദേശീയ പാതയിൽ നാദാപുരം റോഡ്, മടപ്പള്ളി കോളേജ്, കേളു ബസാർ എന്നീ സ്ഥലങ്ങളിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറ് സഞ്ചരിച്ചാൽ ക്ഷേത്രത്തിലേക്ക് റോഡ്‌ മാർഗം എത്താവുന്നതാണ്.

തൈക്കടപ്പുറം-നീലേശ്വരം (കാസർഗോഡ് ജില്ല) ആണു മൂലസ്ഥാനം. അമ്മഭഗവതിയും മകൾ ഭഗവതിയുമാണ് പ്രധാന പ്രതിഷ്ഠ. ദൈവത്താർ, ശ്രീപോതി (കൂടെയുള്ളോർ), കുട്ടിച്ചാത്തൻ, ഗുളികൻ, ഗുരു, നാഗം, വിഷ്ണുമൂർത്തി, ക്ഷേത്രപാലകൻ എന്നീ ഉപദേവതമാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ട്.

നീലേശ്വരത്ത് ഏളത്തവും മടപ്പളളിയിൽ പൂരവുമാണ് പ്രധാന ഉൽസവങ്ങൾ. ഉത്തരകേരളത്തിലെ പ്രസിദ്ധമായ പൂരങ്ങളിലൊന്നാണു വൈവിദ്ധ്യമാർന്ന ഉത്സവചടങ്ങുകൾക്കും കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗത്തിനും കേളികേട്ട അറക്കൽ പൂരം. മീന മാസത്തിലെ രോഹിണി നാളിൽ കൊടിയേറി പൂരം നാളിൽ ആറാട്ടോടെ പൂരം സമാപിക്കും